പി.ടി. ഉണ്ണിമാധവന്റെ നിര്യാണത്തില്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു

പി.ടി. ഉണ്ണിമാധവന്റെ നിര്യാണത്തില്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു

കോഴിക്കോട്: ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യലേഖകനും ജനസംഘം-ബി.ജെ.പി പ്രവര്‍ത്തകനുമായിരുന്ന വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായരുടെ നിര്യാണത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അനുശോചിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ ട്രഷറര്‍ ആയിരുന്ന ഉണ്ണി മാധവന് പത്രപ്രവര്‍ത്തനത്തിനുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ജനസംഘ സംസ്ഥാന ഓഫിസിന്റെ സെക്രട്ടറിയും ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *