ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്: സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; കേരളം ഇതുവരെ മറുപടി നല്‍കിയില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്: സംസ്ഥാനത്തിന്റെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; കേരളം ഇതുവരെ മറുപടി നല്‍കിയില്ല

ന്യൂഡല്‍ഹി: ഒന്നാം പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡമെന്ന നിര്‍ദേശം ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടില്ലെന്നും അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2021ലാണ് കേന്ദ്രം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസെന്ന നിര്‍ദേശം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഉത്തരവ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 22 സംസ്ഥാനങ്ങള്‍ നടപ്പാക്കി. എന്നാല്‍, കേരളം അടക്കം എട്ട് ഇടങ്ങളില്‍ മാത്രമാണ് നടപ്പാക്കാത്തത്. ഈ സാഹചര്യത്തിലാണ് 2021 ല്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത് .ഫെബ്രുവരി 9 നാണ് വീണ്ടും നിര്‍ദേശം നല്‍കി കേന്ദ്രം സര്‍ക്കുലര്‍ ഇറക്കിയത്.
ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രം നടപ്പിലാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര നിര്‍ദ്ദേശം പാടെ തള്ളുന്നില്ല. കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണം. കേരളത്തിന്റെ സാഹചര്യം കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *