തലശ്ശേരി: കളരി ആയോധനകലയുടെ മലബാറിലെ എക്കാലത്തേയും രണധീരന്മാരായ തച്ചോളി ഒതേനന്റേയും കതിരൂര്‍ ഗുരിക്കളുടേയും ധീര രക്തസാക്ഷിത്വത്തില്‍ നിന്ന് ഉയിര്‍കൊണ്ടതാണ് പിന്‍തലമുറക്കാരെന്ന് നടനും കലാഗവേഷകനുമായ കുച്ചേരി രാഘവന്‍ അഭിപ്രായപ്പെട്ടു. ഏഴരക്കണ്ടത്തില്‍ തച്ചോളി ഒതേനന്‍-കതിരൂര്‍ ഗുരിക്കള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമ്മേളനം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനല്‍ അധ്യക്ഷത വഹിച്ചു, കെ.പി റംസീന, പൊന്ന്യം ചന്ദ്രന്‍ , എ. പ്രേമരാജന്‍ മാസ്റ്റര്‍, മൂര്‍ക്കോത്ത് രാജേന്ദ്രന്‍, പ്രേമരാജന്‍ , പൊന്ന്യം കൃഷ്ണന്‍ സംസാരിച്ചു. ടി.ടി റംല സ്വാഗതവും പി.ചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ആറ്റുകാല്‍ കെ.കെ.എന്‍ കളരി, കതിരൂര്‍ ഗുരുകൃപാ കളരി എന്നിവയുടെ കളരിയഭ്യാസപ്രകടനങ്ങളും, വനിതകളുടെ ദഫ് മുട്ടും അരങ്ങേറി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യും. പൂവാട്ടുപറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം കളരി എന്നിവയുടെ അദ്യാസമുറകളും സി.ജെ കുട്ടപ്പന്റെ നാടന്‍ പാട്ടും അരങ്ങേറും.