കോഴിക്കോട്: സഹകരണ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ഇന്നു മുതല്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അദാലത്ത് സംഘടിപ്പിക്കുന്നു. പലിശയിലും പിഴപലിശയിലും വലിയതോതിലുള്ള ഇളവോടെ കുടിശ്ശികയായ വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ബാങ്ക് ജനറല്‍ മാനേജര്‍ അഭ്യര്‍ത്ഥിച്ചു. ഫെബ്രുവരി 23,24,25 തിയതികളില്‍ ചാലപ്പുറത്തുള്ള ഹെഡ്ഓഫീസില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെയായിരിക്കും അദാലത്ത്.