കുതിരവട്ടം പപ്പു അനുസ്മരണം 25ന്; ഷാജി പട്ടിക്കരയെ ആദരിക്കും

കുതിരവട്ടം പപ്പു അനുസ്മരണം 25ന്; ഷാജി പട്ടിക്കരയെ ആദരിക്കും

കോഴിക്കോട്: നടന്‍ കുതിരവട്ടം പപ്പുവിന്റെ 23ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് 25ന് അനുസ്മരണം നടത്താന്‍ മലയാള ചലച്ചിത്ര കാണികളുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.ശ്രീരാം, ടി.പി വാസു, എം.കെ അയ്യപ്പന്‍, കുന്നോത്ത് അബൂബക്കര്‍, പി.ഐ അജയന്‍, സി.വി ജോസി, സി.സി മനോജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ടി.പി വാസു ചെയര്‍മാനും, അഡ്വ. എം.കെ അയ്യപ്പന്‍, പി.ഐ അജയന്‍ എന്നിവര്‍ കണ്‍വീനര്‍മാരായും കമ്മിറ്റി രൂപീകരിച്ചു. 25ന് വൈകീട്ട് 3.30ന് ചാലപ്പുറം മാനുവല്‍ കോമ്പൗണ്ടില്‍ (മൂരിയാട് പാലത്തിന് സമീപം) മലയാള ചലച്ചിത്ര കാണികള്‍ (മക്കള്‍) ഓഫിസില്‍ വച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ സിനിമ,സീരിയല്‍, നാടക, സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍ ജോണ്‍ എബ്രഹാം സ്മാരക പുരസ്‌കാര ജേതാവ് ഷാജി പട്ടിക്കരയെ ആദരിക്കും. ടി.പി വാസു സ്വാഗതവും പി.ഐ അജയന്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *