മാംസോല്‍പാദനത്തിലും കേരളം മുന്‍പന്തിയില്‍ എത്തണം : മന്ത്രി ജെ. ചിഞ്ചുറാണി

മാംസോല്‍പാദനത്തിലും കേരളം മുന്‍പന്തിയില്‍ എത്തണം : മന്ത്രി ജെ. ചിഞ്ചുറാണി

കായംകുളം: സംസ്ഥനത്തിനകത്തു തന്നെ സംശുദ്ധമായ ഇറച്ചി ഉറപ്പ് വരുത്താനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പോത്തുകുട്ടി പരിപാലന പദ്ധതി വഴി മാംസോല്‍പാദനത്തിലും മുന്‍പന്തിയില്‍ എത്തണമെന്ന് മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പും ഓണാട്ടുകരയിലെ സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഓണാട്ടുകര വികസന ഏജന്‍സിയും കൈകോര്‍ത്തു നടപ്പിലാക്കുന്ന ആലപ്പുഴ ജില്ലയിലെ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കായംകുളം ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഓണാട്ടുകര മേഖലയിലെ 39 പഞ്ചായത്തുകളിലും അഞ്ച് മുനിസിപ്പാലിറ്റികളിലുയി 628 ഉപഭോക്താക്കള്‍ക്ക് ഒരു കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. കായംകുളം നഗരസഭയിലെ 55 ഉപഭോക്താക്കള്‍ക്കാണ് ഇന്ന് പോത്തുകുട്ടികളെ വിതരണം ചെയ്തത്.
ഉദ്ഘാടനച്ചടങ്ങില്‍ കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ ജെ.ആദര്‍ശ്, ഓണാട്ടുകാര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍ , അംബുജാക്ഷി ടീച്ചര്‍, രുക്മിണി രാജു, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിനുജി.ഡി കെ, ഡോ.എസ് വിനയകുമാര്‍, ഡോ.സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *