സേവാഭാരതി രജതോത്സവം 24ന്

സേവാഭാരതി രജതോത്സവം 24ന്

കോഴിക്കോട്: സേവാഭാരതി കോഴിക്കോടിന്റെ രജതോത്സവം 24ന് രാവിലെ 10 മണിക്ക് കെ.എസ് ചിത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ പഠനത്തിനെത്തുന്ന അര്‍ഹതപ്പെട്ട വിദ്യാര്‍ഥിനികളെ ഉദ്ദേശിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ശ്രീമാധവം വിദ്യാര്‍ഥിനി സദനത്തിന്റെ ഉദ്ഘാടനവും കെ.എസ് ചിത്ര നിര്‍വഹിക്കും. സേവാഭാരതി കോഴിക്കോടിന്റെ അധ്യക്ഷന്‍ കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബി.ജെ.പി മുന്‍ ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്‍ അനുഗ്രഹഭാഷണവും ആര്‍.എസ്.എസ് മുന്‍ ക്ഷേത്രീയ പ്രചാരക് എസ്.സേതുമാധവന്‍ മുഖ്യപ്രഭഷണവും നടത്തും. കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ. സരിത, സേവാഭാരതി രക്ഷാധികാരിമാരായ സി.ജയറാം, എന്‍. സുഭാഷ് ബാബു ആശംസ നേരും. സേവാഭാരതി കോഴിക്കോടിന്റെ ആദ്യകാല പ്രവര്‍ത്തകരായ ഡോ.എസ് അച്യുതന്‍ നായര്‍, ഡോ.പി.രാമകൃഷ്ണന്‍, ഡോ.ബി.പി ശേഖരന്‍, ടി.സുബ്രമണ്യന്‍ മാസ്റ്റര്‍, പറയേരി ഭാസ്‌ക്കരന്‍, വിജയന്‍ മൂസ്സത് എന്നിവരെ ചടങ്ങില്‍ ആദരിക്കും. ജനറല്‍ കണ്‍വീനര്‍ വി.ദയാനന്ദന്‍ ആമുഖഭാഷണവും സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.ബി.വേണുഗോപാല്‍ സ്വാഗതവും ജോ.കണ്‍വീനര്‍ കെ.മനോഹരന്‍ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ബി. വേണുഗോപാല്‍ (സ്വാഗതസംഘം ചെയര്‍മാന്‍), വി.ദയാനന്ദന്‍ (ജനറല്‍ കണ്‍വീനര്‍), പി.മധുസൂദനന്‍ (ട്രഷറര്‍), കെ.കൃഷ്ണന്‍കുട്ടി, ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *