ബീച്ചില്‍ പ്രഭാത നടത്തക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു

ബീച്ചില്‍ പ്രഭാത നടത്തക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു

കോഴിക്കോട്: ബീച്ച് വാക്ക് വെയിലിലെ സ്ഥിരം പ്രഭാത സവാരിക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു. വാക്ക് വെയില്‍ കുടിവെള്ള ക്ഷാമം, നാടോടികളുടെ കയ്യേറ്റം, സി.സി.ടി.വി പ്രവര്‍ത്തനം സജ്ജമാക്കുക, മതിയായ ടോയിലറ്റ് സംവിധാനം ഒരുക്കുക, മാലിന്യം വലിച്ചെറിയല്‍ നിരോധിക്കുക, പോലിസ് നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് കൂട്ടായ്മ ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു.
എന്‍.ഇ മനോഹര്‍ അധ്യക്ഷത വഹിച്ചു. എന്‍.സി അബ്ദുല്ലക്കോയ സ്വാഗതവും പി.പി ഫൈഹാസ് അലി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എന്‍.ഇ മനോഹര്‍ (പ്രസിഡന്റ്), പി.ടി ആസാദ്, ഡോ.കെ ശിവരാജന്‍ (വൈസ് പ്രസിഡന്റുമാര്‍), എന്‍.സി അബ്ദുല്ലകോയ (ജന.സെക്രട്ടറി), ബാബു കെന്‍സ (ട്രഷറര്‍), പി.പി ഫൈഹാസ് അലി, സിബി സജി (സെക്രട്ടറിമാര്‍) ഉള്‍പ്പെട്ട 25 അംഗ കമ്മിറ്റി രൂപീകരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *