ത്യശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡയറക്ടറായി ആർ.എ ശങ്കര നാരായണൻ നിയമിതനായി. ബാങ്കിംഗ് രംഗത്ത് 37 വർഷത്തെ അനുഭവസമ്പത്തുണ്ട്. വിജയ ബാങ്കിന്റെ മുൻ എംഡിയും സിഇഒയുമായ ആർ.എ. ശങ്കര നാരായണൻ 2020 ജനുവരിയിൽ വിരമിക്കുന്നത് വരെ കാനറ ബാങ്കിന്റെ എം.ഡി.യും സി.ഇ.ഒ.യുമായിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യുടിവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയിലെ ജോലി കാലയളവിൽ ട്രഷറി, റീട്ടെയിൽ ബാങ്കിങ്, അന്താരാഷ്ട്ര ബാങ്കിങ്, കോർപറേറ്റ് ക്രെഡിറ്റ്, റിസ്ക് മാനേജ്മെന്റ്, കുംപ്പയൻസ്, മാർക്കറ്റിങ്, ഐ.ടി, പ്ലാനിംഗ് -ഫൈനാൻസ് റിക്കവറിം മനുഷ്യ വിഭവശേഷി എന്നീ വിഭാഗങ്ങളുടെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും ഫൈനാൻസിൽ എം.ബി.എ.യുംനേടിയിട്ടുണ്ട്. കൂടാതെ സി.എ.ഐ.ഐ.ബി, പി.ജി.ഡി.പി.എം, പി.ജി.ഡി.എഫ്.എം, ഡി.ടി.ഐ.ആർ.എം, ഡി.സി.പി, ബി.ആർ.എം. തുടങ്ങിയ യോഗ്യതകളുമുണ്ട്.