ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി

തലശ്ശേരി: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പോലിസ് തലശ്ശേരി കോടതിയില്‍ ഹര്‍ജി നല്‍കി. ആകാശ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായി പോലിസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ. അജിത് കുമാര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. 2019ല്‍ കൊലപാതക കേസില്‍ ഇയാള്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ മേലില്‍ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെടരുതെന്ന വ്യവസ്ഥ ലംഘിച്ച് 2023ല്‍ ഇയാള്‍ക്കെതിരേ മുഴക്കുന്ന്, മട്ടന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ ക്രിമിനല്‍ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അഡ്വ. അജിത് കുമാര്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്ത് വച്ച് ശുഹൈബ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയാണ് ആകാശ് തില്ലങ്കേരി. ആകാശ് തില്ലങ്കേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *