മാഹി: വടകര പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും മാഹി സി.എച്ച് സെന്ററും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മാഹി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് കെ.പി മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. ദില്‍ഷാദ് ബാബു, സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫ്, ചാലക്കര പുരുഷു, ഡോ. ഫവാസ് മുഹമ്മദ് മാനു, എ.വി.അന്‍സാര്‍, ടി.ജി.ഇസ്മയില്‍, ഖാലിദ് കണ്ടോത്ത് സംസാരിച്ചു. ഇ കെ.മുഹമ്മദലി സ്വാഗതവും, എ.വി.അന്‍സാര്‍ നന്ദിയും പറഞ്ഞു. ഡോ. ആനന്ദ് കൃഷ്ണന്‍, ഡോ. അമ്രാസ് ഹാരിസ് എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ലാബ് പരിശോധനകളുടെ 25%വും ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികളുടെ സി.ടി/ എം.ആര്‍.ഐ പരിശോധനയുടെ 15%വും അഡ്മിഷന്‍ ആവശ്യമുള്ള സര്‍ജറിയുടെ 20%വും ചിലവ് പാര്‍ക്കോ സൗജന്യമായി നല്‍കും. ക്യാമ്പില്‍ പങ്കെടുത്ത രോഗികളുടെ 10 ദിവസം വരെയുള്ള തുടര്‍ പരിശോധന സൗജന്യമായിരിക്കും.