കോഴിക്കോട്: സെന്റ് ആന്റണിസ് എ.യു.പി സ്കൂള്‍ ഓര്‍മ്മ ചെമ്പ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും മുന്‍കാല അധ്യാപകരെ ആദരിക്കലും നടത്തി. 40 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒത്തുകൂടിയ സഹപാഠികളും മുന്‍കാല അധ്യാപകരും സംഗമം അവിസ്മരണീയമാക്കി. സെന്റ് ആന്റണിസ് എ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ‘കൈത്താങ്ങ് ‘ പരിപാടിക്കും തുടക്കം കുറിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമവും, ആദരിക്കലും കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥി സംഘടന ചെയര്മാന് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ടെസി ടീച്ചറെ മെമെന്റൊയും പൊന്നാടയും നല്കി ഫാദര്‍ ജെറാം ആദരിച്ചു. മറ്റ് മുന്‍കാല അധ്യാപകരെ മെമെന്റൊയും പൊന്നാടയും നല്കി ഡെപ്യൂട്ടി മേയര്‍ ആദരിച്ചു.
അശ്വാക്ക് വരച്ച ടെസി ടീച്ചറുടെ ഛായാ ചിത്രം ടീച്ചര്‍ക്ക് സമ്മാനിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എസ്. കെ. അബൂബക്കര്‍, കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു, ഫാദര്‍ ജെറാം ചുങ്കത്തറ, സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ നിധിഷ, സെന്റ് അഞ്ജലസ് എ.യു.പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിമിഷ, ജൗഹര്‍ കെ.കെ, അബ്ദുല്‍ സലീം വി.പി, പി.ടി.എ പ്രസിഡന്റ് എന്‍.പി അബ്ദുല്‍ സലീം, മുന്‍കാല അധ്യാപകരെ പ്രതിനിധീകരിച്ച് ഏലിയമ്മ ടീച്ചര്‍, സഫറി വെള്ളയില്‍, രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പട്ടുറുമാല് ഫെയിം ഇന്‍ഹം റഫീഖ് കലാപരിപാടിക്ക് തുടക്കം കുറിച്ചു. മഴവില്‍ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബാര്‍ ചിരി’ എന്ന പരിപാടിയിലുടെ പ്രശസ്തരായ രജനി, നടന് അശ്വിന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഹമ്മദ് റൂസ്തം സ്വാഗതവും അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.