നിര്‍ധന യുവതിക്ക് അറന്തോട് തെക്കില്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി

നിര്‍ധന യുവതിക്ക് അറന്തോട് തെക്കില്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി

തെക്കില്‍ എക്സലന്‍സ് അവാര്‍ഡ് ദാമോദര്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചു

അറന്തോട്: അറന്തോട് തെക്കില്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ടി.എം ഷാഹിദ് തെക്കിലിന്റെ നേതൃത്വത്തില്‍ സമ്പാജെ വില്ലേജിലെ ഗുണഡ്കയില്‍ ആറ് ലക്ഷം രൂപ ചെലവില്‍ നിര്‍ധനയായ യുവതിക്ക് നിര്‍മിച്ചു നല്‍കിയ ‘ബൈത്തുല്‍ ആഇശ’ വീടിന്റെ കൈമാറ്റവും തെക്കില്‍ എക്സലന്‍സ് അവാര്‍ഡ് സമര്‍പ്പണവും നടത്തി. അറന്തോട് തെക്കില്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇനായത്ത് അലി വീടിന്റെ താക്കോല്‍ ദാന കര്‍മവും ദാമോദര്‍ മാസ്റ്റര്‍ക്ക് തെക്കില്‍ എക്സലന്‍സ് അവാര്‍ഡും സമ്മാനിച്ചു. ദാമോദര്‍ മാസ്റ്റര്‍ തന്റെ ജോലിയില്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും പ്രശംസനീയമാണെന്നും റിട്ട. പ്രിന്‍സിപ്പാള്‍ കെ.ആര്‍.ഗംഗാധര്‍ പറഞ്ഞു. അറന്തോട് ബദ്രിയ ജുമാമസ്ജിദ് ഖത്തീബ് ഹാജി ഇസ്ഹാഖ് ബാഖവി ദുആ നിര്‍വഹിച്ചു. സാമൂഹ്യസേവനത്തില്‍ ടി.എം ഷാഹിദ് തെക്കില്‍ മാതൃകയാണെന്ന് അറന്തോട് തൊടിക പ്രാഥമിക കര്‍ഷക സഹകരണ സംഘം പ്രസിഡന്റ് സന്തോഷ് കുട്ടമോട്ടെ പറഞ്ഞു. കെ.എം മുസ്തഫ സുല്യ ഗൂനഡ്ക ജുമാമസ്ജിദ് ഖത്തീബര്‍ മുഹമ്മദ് അലി സഖാഫി, കെ.പി.സി.സി കോഓര്‍ഡിനേറ്റര്‍ കൃഷ്ണപ്പ ആശംസകള്‍ നേര്‍ന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി ധനഞ്ജയ അഡ്പംഗയ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി.ജയരാമന്‍ സസമ്പാജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജി.കെ ഹമീദ് ഗൂനഡ്ക, പേരഡ്ക ജുമാമസ്ജിദ് ഖത്തീബറ റിയാസ് പൈസി, വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് സുധാകര്‍ റായ്, നഗര്‍ പഞ്ചായത്ത് അംഗം കെ. ഉമര്‍, സുല്യ മൈനോരിറ്റി മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഇഖ്ബാല്‍ എലിമലെ, കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി എസ്.സംഷുദ്ദീന്‍, കെ.പി.ഇ.സി മുന്‍ അംഗം പി.എ. മുഹമ്മദ്, പി.എ ഉമര്‍ ഗൂനഡ്ക, അബ്ദുല്ല കൊപ്പടകജെ, കെ.പി. ജഗദീഷ് കുയിന്തോട്, ഗുട്ടിഗരു ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരശുരാമ ചില്‍ത്തഡ്ക, ഇബ്രാഹിം കട്ടാര്‍, അബ്ദുള്‍ മജീദ്, ടി.എം.ബാബ ഹാജി ടെക്കില്‍, ടി.എം.ജാവേദ് ടെക്കില്‍, ടി.എം.ഷമീര്‍ ടെക്കില്‍, ഷരീഫ് കാന്തി സിദ്ദിഖ് കൊക്കോ, റഹീം ബീസാടക്കാട്ടെ തുടങ്ങിയവര്‍ പങ്കെടുത്തു. തെക്കില്‍ ഫൗണ്ടേഷന്‍ സെക്രട്ടറി അഷ്റഫ് ഗുണ്ടി സ്വാഗതവും സമ്പാജെ ഗ്രാമപ്പഞ്ചായത്ത് അംഗം അബുസാലി ഗൂനഡ്ക നന്ദിയും പറഞ്ഞു. വിരമിച്ച അധ്യാപകന്‍ അബ്ദുല്ല മാസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സെറിമണി നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *