കൊയിലാണ്ടി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ അടിയന്തിരമായി സ്ഥാപിക്കണം: ജനതാദള്‍ (എസ്)

കൊയിലാണ്ടി കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്‍ അടിയന്തിരമായി സ്ഥാപിക്കണം: ജനതാദള്‍ (എസ്)

 

കൊയിലാണ്ടി: കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്‌നമായ കെ.എസ്.ഇ.ബിയുടെ 110 കെ.വി സബ് സബ്‌സ്റ്റേഷന്റെ നിര്‍മാണം കാലതാമസമില്ലാതെ സ്ഥലം ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നഗരത്തിലെ വോള്‍ട്ടേജ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം അടിയന്തരമായി സ്വീകരിക്കണമെന്നും കൊയിലാണ്ടി നിയോജക മണ്ഡലം ജനതാദള്‍ (എസ്) പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുരുതര ഭീഷണിയായി തുടരുന്ന തെരുവ്‌നായ ശല്യം പരിഹരിക്കുന്നതിന് മുനിസിപ്പാലിറ്റി അധികൃതരുടെ ഭാഗത്തുനിന്നും അതീവ ജാഗ്രത ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് സുരേഷ് മേലെപ്പുറത്ത് അധ്യക്ഷത വഹിച്ചു. പി.കെ കബീര്‍ സലാല, ടി.എന്‍.കെ.ശശിന്ദ്രന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ കെ.പി, ഷാജി കെ.എം, മിസ്സഹബ്.പി, ജി. മമ്മത് കോയ, പുഷ്പ ജി.നായര്‍ , രാധിക.കെ, ജയരാജ പണിക്കര്‍, ബിജു കെ.എം എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികള്‍: പ്രസിഡന്റ്: സുരേഷ് മേലേ പുറത്ത്, വൈസ് പ്രസിഡന്റു മാര്‍: ബാലകൃഷ്ണന്‍ കെ.പി, ജി. മമ്മത് കോയ, സെക്രട്ടറിമാര്‍: കെ.എം.ഷാജി, മിസ്സഹബ്.പി, ട്രഷറര്‍: ജയരാജ് പണിക്കര്‍. ജില്ലാ കമ്മിറ്റി അംഗങ്ങള്‍: പി.കെ. കബീര്‍ സലാല, പുഷ്പ ജി.നായര്‍, ബിജു കെ.എം,
ഷാജി.കെ.എം, മുരളി കെ.ടി.

 

Share

Leave a Reply

Your email address will not be published. Required fields are marked *