കോഴിക്കോട്: രാഷ്ട്രഭാഷാവേദി 12 വര്‍ഷത്തോളമായി നല്‍കിവരുന്ന വ്യത്യസ്ത മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന ഹിന്ദി അധ്യാപകര്‍ക്കുള്ള ‘വിഭിന്ന സേവാ പുരസ്‌കാര്‍’ ഈ വര്‍ഷം നീലേശ്വരത്തെ ടി.ഇ സുധാമണിക്കും കോഴിക്കോട്ടെ പി.എം രഞ്ജിനിക്കും നല്‍കുവാന്‍ രാഷ്ട്രഭാഷാവേദി ഉന്നതാധികാരസമിതി തീരുമാനിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഗോപി ചെറുവണ്ണൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്‍.കെ ഇരവില്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി.എം ആനന്ദകുമാര്‍, ട്രഷറര്‍ കെ.പി ആലിക്കുട്ടി, ശ്രീധരന്‍ കുയ്യിലക്കണ്ടി, ഹരികൃഷ്ണന്‍ പാറോപ്പടി, പി.വിജയരാജ്, എസ്.മോഹനന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട് ജില്ലയിലെ നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപികയായ ടി.ഇ സുധാമണി സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സാമൂഹ്യ സേവനം ഉള്‍പ്പെടെയുള്ള മേഖലകളിലും, കോഴിക്കോട് സില്‍വര്‍ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹിന്ദി അധ്യാപികയായ പി.എം രഞ്ജിനി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മാണം, ദുരിതബാധിതര്‍ക്ക് വസ്ത്രം ശേഖരിച്ച് നല്‍കല്‍ തുടങ്ങിയ മേഖലകളിലും നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ചെയര്‍മാന്‍ ഗോപി ചെറുവണ്ണൂര്‍ അറിയിച്ചു. 25ന് രാവിലെ 11 മണിക്ക് കോഴിക്കോട് തിരുത്തിയാട് ദേവിസഹായം ലൈബ്രറി ഹാളില്‍ അവാര്‍ഡ് വിതരണം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ആര്‍.ഇരവില്‍ അറിയിച്ചു.