രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച രാജ്യത്തെ പത്ത് അതീവ സുരക്ഷാമേഖലകളിലാണ് കൊച്ചിയും ഉള്‍പ്പെട്ടത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്രപ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ദൃശ്യങ്ങള്‍ എടുക്കുന്നതിനും കര്‍ശനനിയന്ത്രണമുണ്ടാകും. ചില മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ടാകും.

കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള 11 സ്ഥലങ്ങളാണ് അതീവ സുരക്ഷ മേഖലയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്.

  1. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്
  2. കണ്ടെനര്‍ ഫ്രെറ്റ് സ്റ്റേഷന്‍
  3. നേവല്‍ ജെട്ടി
  4. റോറോ ജെട്ടി ( ഉള്‍നാടന്‍ ജലപാത)
  5. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടറും നേവല്‍ ബേസും
  6. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി
  7. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാട്ടേഴ്സ്
  8. കേന്ദ്രീയ വിദ്യാലയം, പോര്‍ട്ട് ട്രസ്റ്റ്
  9. കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്
  10. കുണ്ടന്നൂര്‍ ഹൈവേയും വാക് വേയും
  11. നേവല്‍ എയര്‍പോര്‍ട്ട്

പ്രതിരോധമന്ത്രാലയത്തിന്റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫിസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം.

നിലവില്‍ നിയന്ത്രണങ്ങളുള്ള ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോ ദൃശ്യങ്ങള്‍ എടുക്കുന്നതിനോ കര്‍ശനനിയന്ത്രണമുണ്ടാകും. ചില മേഖലകളില്‍ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രമുണ്ടാകും. കേരളത്തില്‍ കൊച്ചിയിലെ നാവിക മേഖലയാണ് ഈ വിജ്ഞാപനത്തിന്റെ പരിധിയില്‍ വരിക. കേരളത്തിന് പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *