സ്മരണിക പ്രകാശനം ചെയ്തു

സ്മരണിക പ്രകാശനം ചെയ്തു

മാഹി: പാറാലിലെ പുരാതന തറവാടായ ഇല്ലത്ത് കുടുംബം തയ്യാറാക്കിയ ഇല്ലത്ത് തയ്യില്‍ കുഞ്ഞിപ്പാറാല്‍ ‘ കുടുംബ സ്മരണിക, കുടുബത്തിലെ മുതിര്‍ന്ന അംഗം ഇല്ലത്ത് നെബീസു ഇളയ തലമുറയിലെ മുഹമ്മദ് സഹാന് നല്‍കി പ്രകാശനം ചെയ്തു. പെരിങ്ങത്തൂര്‍ വാഴയില്‍ കുടുംബത്തില്‍ നിന്ന് 140 വര്‍ഷങ്ങള്‍ക്കു മുമ്പ് മണവാട്ടിയായി പാറാലെത്തിയ അലീമയുടെ വംശാവലിയുടെ പൂര്‍ണ ചരിത്രവും കുടുംബാംഗങ്ങളുടെ സമ്പൂര്‍ണ ഡയരക്ടറിയുമടങ്ങിയതാണ് സ്മരണിക. കുടുംബാംഗങ്ങളെഴുതിയ ലേഖനങ്ങളും കഥകളുമടങ്ങിയ സ്മരണികയില്‍ പഴയ കാലത്തെ നിരവധി ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താജ് കുഞ്ഞിപ്പാറാല്‍ ,സിറാജ് എന്നിവരാണ് സ്മരണിക എഡിറ്റര്‍മാര്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *