നഗരത്തില്‍ മ്യൂസിയം സ്ഥാപിക്കണം: ആക്ടീവ് കോഴിക്കോട്

നഗരത്തില്‍ മ്യൂസിയം സ്ഥാപിക്കണം: ആക്ടീവ് കോഴിക്കോട്

കോഴിക്കോട്: വജ്ര ജൂബിലി ആഘോഷിക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍, ജൂബിലി സ്മാരകമായി നഗരത്തില്‍ മ്യൂസിയം സ്ഥാപിക്കണമെന്ന് ആക്ടീവ് കോഴിക്കോടിന്റെ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. എം.കെ ബീരാന്‍, എം.പി രാമകൃഷ്ണന്‍, പി.എം അബ്ദുറഹിമാന്‍, ജനറല്‍ സെക്രട്ടറി പി.ഐ അജയന്‍, ട്രഷറര്‍ എം.ടി ബിജിത്ത്, കെ. പത്മകുമാര്‍, പി.വി കുഞ്ഞുമുഹമ്മദ്, വിജയന്‍ ചേളന്നൂര്‍, പി. വേണുഗോപാലന്‍, നാസര്‍ ഹുസൈന്‍, ഡി.രവി, കെ.സുബ്രമണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *