കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു

തലശ്ശേരി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു. എരുവട്ടി പാനുണ്ടജയന്‍ നെയ്ത് കമ്പനിക്ക് സമീപം അവിട്ടത്തില്‍ എ. വിഷ്ണു (20) ആണ് മരണപ്പെട്ടത്. കതിരൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കതിരൂരില്‍നിന്ന് കായലോട് റോഡിലേക്ക് പോകുന്ന കവലയിലാണ് അപകടം നടന്നത്. കൂത്ത്പറമ്പ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും, തലശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ അശ്രദ്ധമായി വലത് ഭാഗത്തേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണം. അശ്രദ്ധമായി വാഹനമോടിച്ചതിന് കാര്‍ ഡൈവര്‍ക്കെതിരേ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. വിഷ്ണുവിനൊപ്പം സഞ്ചരിച്ച സുഹൃത്ത് കീഴത്തൂരിലെ അഭിനന്ദിനും (19) ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ മൃതദേഹം തലശ്ശേരി ജനറലാശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തില്‍ വച്ച് സംസ്‌കരിച്ചു. ആലക്കാടന്‍ ലതേഷാണ് വിഷ്ണുവിന്റെ പിതാവ്. മാതാവ്: സജിന, സഹോദരന്‍: അര്‍ജ്ജുന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *