കോഴിക്കോട് : വിദ്യാഭ്യാസ രംഗത്തെ പുരോഗതിയിൽ എം.ഇ.എസിന്റെ പങ്ക് ശ്രദ്ധേയമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാക്കളെ എംഇ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റി ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷതവഹിച്ചു. റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് എം.ഇ.എസ് പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ സമ്മാനിച്ചു. എം.ഇ.എസ് ട്രഷറർ പ്രൊഫ.കടവനാട് മുഹമ്മദ്, സെക്രട്ടറി സി.ടി സക്കീർ ഹുസൈൻ, സ്റ്റാൻിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എച്ച് മുഹമ്മദ്, വി.പി അബ്ദുറഹിമാൻ, മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ.സി സലാഹുദ്ദീൻ, സംസാരിച്ചു. ജില്ലാ ജോ.സെക്രട്ടറി ടി.പി.എം സജൽ മുഹമ്മദ് റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി. ജില്ലാ സെക്രട്ടറി എ.ടി.എം അഷ്‌റഫ് സ്വാഗതവും, ട്രഷറർ കെ.വി സലീം നന്ദിയും പറഞ്ഞു. കെ.ടി.എം മുഹമ്മദ്, പി.ടി ആസാദ്, ബി.എം സുധീർ, എന്നിവർ സംബന്ധിച്ചു. റാങ്ക് ജേതാക്കളായ ആയിഷ എസ്, സനീഷ് അഹമ്മദ്, ആയിഷ കെ.പി, എന്നിവർ മറുപടി പ്രസംഗം നടത്തി.