തലശ്ശേരി: മദ്യ വില്‍പനയിലൂടെ കേരള സര്‍ക്കാരിന് ലഭിക്കുന്ന കോടിക്കണക്കിനു വരുമാനത്തില്‍ നിന്ന് 10 ശതമാനം മദ്യാസക്തരുടെ കുടുംബങ്ങള്‍ക്കായി വക ഇരുത്തണം എന്ന ആവശ്യവുമായികെ.സി.ബി.സി മദ്യവിരുദ്ധസമിതിയും, മുക്തിശ്രീയും സംയുക്തമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 20ന് തിങ്കളാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക്ഇരിട്ടിയില്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍ പര്യടനം ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് ആന്റണി മേല്‍വെട്ടം അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രചരണ പരിപാടിയുടെ സമാപന സമ്മേളനം കാസര്‍കോട് ജില്ലയുടെ ചിറ്റാരിക്കാലില്‍ ലോക സന്തോഷദിനമായ മാര്‍ച്ച് 20 ന് വൈകിട്ട് മൂന്ന് മണിക്ക് മോണ്‍.ജോസഫ് ഒറ്റപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.ചാക്കോ കുടിപ്പറമ്പില്‍, ഫാ.മാത്യു കാരിക്കല്‍, ജോയ് എം.എല്‍ എന്നീ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.