തലശ്ശേരി: കതിരൂര്‍ നിലയിലാട്ട് മഖാം ഉറൂസ് മുബാറക്കും മതവിജ്ഞാന സദസും സംഘടിപ്പിക്കുന്നു. 17 മുതല്‍ 23 വരെയാണ് ഉറൂസ്. 17ന് ജുമുഅക്ക് ശേഷം മൂന്നിന് നടക്കുന്ന കൂട്ട സിയാറത്തിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. വൈകിട്ട് ഏഴിന് നിലയിലാട്ട് ഖാളി സി.കെ അബ്ദുള്ള മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് ഏഴിന് ‘ഒരുങ്ങുക നാളേക്ക് വേണ്ടി’ എന്ന വിഷയത്തില്‍ അസ്ലം അസ്ഹറി പൊയ്ത്തുംകടവ് പ്രഭാഷണം നടത്തും. 19ന് മാതൃക മഹിളകള്‍ എന്ന വിഷയത്തില്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. 20ന് ‘നന്ദിയുള്ള അടിമ’ എന്ന വിഷയത്തില്‍ അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. 21ന് ‘വിതുമ്പുന്ന മാതാപിതാക്കളും വിലസുന്ന മക്കളും’ വിഷയത്തില്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തും.22ന് മുത്തന്നൂര്‍ തങ്ങള്‍ നേതൃത്വം നല്‍കുന്ന അത്മീയ സമ്മേളനം, ഉദ്‌ബോധനം-അബ്ദുല്‍ ഗഫൂര്‍ മൗലവിയും നടത്തും. 23ന് രാവിലെ 10 ന് അബ്ദുള്‍ ശുകൂര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന ശാദുലി റാത്തീബ് , പി. കാസിമിന്റെ അധ്യക്ഷതയില്‍ ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി. കെ. എം അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം 11 മണി മുതല്‍ രണ്ട് വരെ അന്നദാനവും ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് പി. കാസിം, സെക്രട്ടറി സി.കെ ഹാഷിം, ട്രഷറര്‍ ടി.മുഹമ്മദ്, ചെയര്‍മാന്‍ സൈഫുദ്ദീന്‍ അഹ്‌സാനി ഖത്തീബ് , കണ്‍വീനര്‍ കെ.കെ മുനീര്‍, എം.വി സഫ്‌വാന്‍ എന്നിവര്‍ പങ്കെടുത്തു.