മഞ്ചേരി: പന്തലൂര്‍ ജി.എം.എല്‍.പി സ്കൂളില്‍ ‘കഥകളുടെ ലോകത്ത് പാടിപ്പറക്കാം’ സാഹിത്യ ശില്‍പ്പശാല സംഘടിപ്പിച്ചു. വിശ്വസാഹിത്യത്തിലെ രചനകളടക്കം പരിചയപ്പെടുത്തിയ ക്യാമ്പില്‍ കുട്ടികള്‍ സ്വന്തമായി കഥകളും കവിതകളും എഴുതി. ബാലസാഹിത്യകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ക്യാമ്പ് നയിച്ചു. പന്തലൂര്‍ വില്ലേജിലെ വിവിധ അങ്കണവാടികളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ‘നിറച്ചാര്‍ത്ത്’ കളറിംഗ് മത്സരം എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. 80ലേറെ കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ അഫ്ര സയാന് (റോസ് ഗാര്ഡന്), റിസ ഫാത്തിമ (തെക്കുമ്പാട് അങ്കണവാടി), ഫാത്തിമ ഐഫ ( റോസ് ഗാര്ഡന്) എന്നിവര്‍ വിജയികളായി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഒ.ടി. അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.ടി. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഇ. ലല്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ.പി. മീര ടീച്ചര്‍ സ്വാഗതവും വി. അര്‍ച്ചന നന്ദിയും പറഞ്ഞു. കെ. അബൂബക്കര്‍ സിദ്ദീഖ്, കെ.പി ജംഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.