കോഴിക്കോട് : ചെറുകിട സംരഭകരെ ഏകീകരിക്കുന്നതിനായി രൂപീകരിച്ച കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ മൈക്രോ, സ്മാൾ മീഡിയം എന്റർപ്രൈസസ് (സി.ഐ.എം.എസ്എം.ജി) യുടെ കേരള കൗൺസിലിന്റെ ആദ്യ പദ്ധതിയായ നിഷ്ഠ നിർമ്മാൺ ക്ലസ്റ്ററിന്റെ ലോഞ്ചിംഗ് 24ന് ശനി വൈകിട്ട് 6 മണിക്ക് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട് കേരള ചാപ്റ്റർ ചെയർമാൻ അജിത്ത് ഭാസ്‌കർ ഓൺലൈൻ വഴി ഉദ്ഘാടനം നിർവ്വഹിക്കും. ഇമ്പാക്ട് കേരള ലിമിറ്റഡ് പ്രോജക്ട് ഡയറക്ടർ അബുൽ മാലിക്ക് മുഖ്യാതിഥിയായിരിക്കും. ഇൻഫ്രാസ്ട്രക്ച്ചർ ആന്റ്‌റിയൽ എസ്‌റ്റേറ്റ്, ടെക്‌ടൈൽസ്, സർവീസസ്സ്, ഐ.ടി ആൻഡ് ഇലക്ട്രോണിക്‌സ്, ആർട്ടിസാൻസ്, ഫുഡ്, ഹെൽത്ത്,- വെൽനസ്സ്, എന്നീ എഴ്തരം വ്യവസായങ്ങളെ കേന്ദ്രീകരിച്ചാണ് നിഷ്ഠ ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതെന്ന് കേരള ചെയർമാൻ സുശീൽ കുമാർ വളപ്പിൽ പറഞ്ഞു. ഇന്ത്യയിൽ ഒമ്പതിനായിരത്തി മുന്നൂറോളം പേർ അംഗങ്ങളായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വ്യവസായ സംരഭകർക്ക് പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ഗുണഫലം ചെറുകിട സംരഭകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് വനിതവിഭാഗം ദേശീയ സെക്രട്ടറി അപർണ്ണ.ജികുമാർ പറഞ്ഞു. പ്രതിന്ധി കാലത്ത് ഏറ്റവുമധികം പ്രയാസം നേരിടുന്നത് വനിതാസംരഭകരാണ് ഉപഭോക്യത സംസ്ഥാനമായ കേരളത്തെ സ്വയം പര്യാപതതയിലേക്ക് നയിക്കാനുതകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യും. സംരഭകർക്ക് ഗ്ലോബൽ മാർക്കറ്റിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സാഹചര്യവുമൊരുക്കുമെന്നവർ പറഞ്ഞു. സംഘടനയുടെ ദേശീയ അദ്ധ്യക്ഷ രാജ്യത്തെ മികച്ച 100 വനിതാസംരഭകരിൽ ഒരാളും, രാഷ്ട്രപതി അവാർഡ് ജേതാവുമായ നബോമിതമസുംദാറാണ്. വാർത്താ സമ്മേളനത്തിൽ അജിത്ത് ജോർജ്, സജീഷ് പണിക്കരും, സംബന്ധിച്ചു. പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമുള്ളവർ 9746133900 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ്. ഇ മെയിൽ [email protected]