തലശ്ശേരി: പോലിസ് സ്റ്റേഷനില്‍ പരാക്രമം കാട്ടുകയും എ.എസ്.ഐ.യെ മര്‍ദിക്കുകയും ചെയ്ത യുവാവ് റിമാന്‍ഡില്‍. ഒളവിലത്തെ എരോത്ത് താഴെ കുനിയില്‍ ഇ.ടി.സുധീറി(48)നെയാണ് തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ടരമണിയോടെ സ്വകാര്യ ബസ് ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ സ്റ്റേഷനിലെത്തിച്ച പ്രതി എ.എസ്.ഐ സുനില്‍കുമാറിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ എ.എസ്.ഐ പള്ളൂര്‍ ഗവ.ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ എം.സവ്യസാചി മദ്യലഹരിയിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് പള്ളൂര്‍ ഗവ. ആശപത്രിയില്‍ ഡോക്ടറെ കൈയേറ്റം ചെയ്തുവെന്ന കേസില്‍ ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു.