സുള്യ: നവീകരിച്ച അരണത്തോട് ഗൂനഡ്ക പേരട്ക മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന്റെ ഉദ്ഘാടനം 17ന് വെള്ളിയാഴ്ച രാവിലെ 10.30ന് കൂര്‍ഗ് നായിബ് ഖാസിയും സമസ്ത മുശാവറ അംഗവുമായ എം,എം അബ്ദുല്ല ഫൈസി നിര്‍വഹിക്കും. മസ്ജിദ് പുനഃനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ടി.എം.ഷാഹിദ് തെക്കില്‍ അധ്യക്ഷത വഹിക്കും. നിരവധി പ്രമുഖര്‍ പങ്കെടുക്കും. വൈകീട്ട് ഏഴ് മണിക്ക് ദര്‍ഗാ ഷെരീഫിന് സമീപമുള്ള തെക്കില്‍ മുഹമ്മദ് ഹാജി വേദിയില്‍ സര്‍വമത സമ്മേളനം കേരള പോര്‍ട്ട് മന്ത്രി അഹമ്മദ് ദേവരക്കോവില്‍ ഉദ്ഘാടനം ചെയ്യും. പള്ളിയുടെ ഓണററിയില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം ഷാഹിദ് തെക്കില്‍ അധ്യക്ഷത വഹിക്കും. ഖത്തീബ് റിയാസ് ഫൈസി ചടങ്ങില്‍ ദുആ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി എസ്.അങ്കര, മുന്‍ മന്ത്രി യു.ടി.ഖാദര്‍ ജി.കെ.ഹമീദ് ഗൂനഡ്ക, സമ്പാജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് .സെക്രട്ടറി ടീ.എം അബ്ദുല്‍ റസാഖ് ഹാജി അറിയിച്ചു