കോഴിക്കോടിന് രണ്ടു ഷോപ്പിങ് സെന്ററുകള്‍ അതിവേഗത്തില്‍; ഷോപ്പിംഗ് സുല്‍ത്താനാകാന്‍ എമിര്‍ സെന്റര്‍ വരുന്നു…!

കോഴിക്കോടിന് രണ്ടു ഷോപ്പിങ് സെന്ററുകള്‍ അതിവേഗത്തില്‍; ഷോപ്പിംഗ് സുല്‍ത്താനാകാന്‍ എമിര്‍ സെന്റര്‍ വരുന്നു…!

പുതുമകളേറെയുള്ള നാടിന് ഷോപ്പിങ്ങിന്റെ മാറ്റേറുന്ന മുഖമാകാന്‍ എമിര്‍ സെന്റര്‍ വരുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെയും കോര്‍പറേറ്റ് ബ്രാന്‍ഡുകളുടെയും ഏറ്റവും വലിയ ഡെസ്റ്റിനേഷനാണ് എമിര്‍ ഷോപ്പിംഗ് ഹബ്. രാജകീയമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യം പേരില്‍ നിന്ന് തന്നെ തുടങ്ങിയിരിക്കുന്നു.

രണ്ടു ഘട്ടങ്ങളിലായി രണ്ടു സെന്ററുകളായാണ് എമിര്‍ ഷോപ്പിംഗ് ഹബ് ഒരുങ്ങന്നത്. അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടു കൂടി 30,000 സ്‌ക്വയര്‍ഫീറ്റില്‍ എരഞ്ഞിപ്പാലത്താണ് ആദ്യത്തെ സെന്റര്‍ ഒരുങ്ങുന്നത്. അതിപ്രശസ്തമായ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍, ലാന്‍ഡ്മാര്‍ക് ഗ്രൂപ്പ്, മറ്റു ജനകീയമായ ബ്രാന്‍ഡുകള്‍ എന്നിവയ്ക്കൊപ്പം ഓഫിസ് സ്പേസുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് 2023 മെയ് ആദ്യത്തോടു കൂടി എമിര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 50,000 സ്‌ക്വയര്‍ഫീറ്റിലധികം വിസ്താരമുള്ള രണ്ടാമത്തെ സെന്റര്‍ ഒരുങ്ങുന്നത് കുന്ദമംഗലത്താണ്. കോഴിക്കോടുകാരുടെ പ്രിയപ്പെട്ട ഷോപ്പിംഗ് ഇടമായ വാഗണ്‍മാര്‍ട്ടും ഫുഡ് ആന്‍ഡ് അപ്പാരല്‍ ബ്രാന്‍ഡുകളുയ കെ.എഫ്.സി, Zudio, മാക്‌സ് പോലുള്ള നിങ്ങള്‍ ഷോപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാം ഒരൊറ്റ കുടക്കീഴില്‍ അണിനിരക്കുന്നു.

കോഴിക്കോടിന്റെ വളര്‍ച്ച ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒരുകൂട്ടം പ്രഗത്ഭരായ ആളുകളൊന്നിച്ചു കൂടിയ IR & Company യുടെ അടുത്ത വലിയ സംരംഭമാണിത്. റീറ്റെയ്ല്‍ ഷോപ്പിങ്ങിന് അന്താരാഷ്ട്ര അനുഭവം കോഴിക്കോടിന് സമ്മാനിച്ച വാഗണ്‍മാര്‍ട്ട് ആണ് ഇവരുടെ ആദ്യത്തെ സംരംഭം. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കോഴിക്കോടിന്റെ നഗര-ഗ്രാമീണ ഹൃദയങ്ങളില്‍ വേരൂന്നാന്‍ വാഗണ്‍മാര്‍ട്ടിന് സാധിച്ചു. അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിശ്വസ്തതയും ഉയര്‍ന്ന ഗുണമേന്മയും കൈമുതലാക്കിക്കൊണ്ട് വാഗണ്‍മാര്‍ട്ട് വിജയയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്ക് ഒരുപോലെ മികവേറിയ ഷോപ്പിംഗ് അനുഭവം വാഗണ്‍മാര്‍ട്ട് സമ്മാനിക്കുന്നു. കൂടാതെ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ റീറ്റെയ്ല്‍ ശൃംഖലയില്‍ ഒത്തിരിപ്പേര്‍ എല്ലാവിധ അനൂകുല്യങ്ങളോടും കൂടി ജോലി ചെയ്യുന്നു. ഈ വിശ്വാസത്തിലും സ്‌നേഹത്തിലും ഊന്നിക്കൊണ്ടാണ് എമിര്‍ സെന്റര്‍ കോഴിക്കോടിനായി ഒരുങ്ങുന്നത്. ഭാവിയില്‍ വരുന്ന എല്ലാ എമിര്‍ സെന്ററിലും വാഗണ്‍മാര്‍ട്ടിന്റെ സാന്നിധ്യം സുപ്രധാന ആകര്‍ഷണമായിരിക്കും.

ഏറ്റവും മികച്ച ദീര്‍ഘവീക്ഷണത്തോടു കൂടി കമ്പനി CMD ഇഫ്‌ലു റഹ്‌മാന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ എമിര്‍ സെന്ററിന്റെ ഭാവി നമുക്ക് കണ്മുന്നില്‍ കാണാം. എല്ലാത്തരത്തിലും രാജകീയമായ ഷോപ്പിംഗ് അനുഭവം എമിര്‍ സമ്മാനിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കുന്നു. ഇങ്ങനൊരു ആശയം ഉരുത്തിരിഞ്ഞത് തൊട്ട് ആദ്യ സെന്ററിന്റെ പണി പൂര്‍ത്തിയാകുന്നത് വെറും 12 മാസക്കാലയളവിലാണ്. ഒപ്പം എല്ലാ സ്പേസും പൂര്‍ണമായും ലീസിങ് പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു. രണ്ടാമത്തെ സെന്റര്‍ ആറ് മാസക്കാലയളവിനുള്ളില്‍ പണിതീര്‍ത്തു ജനങ്ങള്‍ക്ക് സമ്മാനിക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. 90 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി സി.കെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ധാരണയിലെത്തി. സ്റ്റീല്‍ വ്യവസായ മേഖലയില്‍ വിശ്വസ്തനാമമായി മാറിയ റൂഫ് & ഷെയിഡ്‌സ് ആണ് എമിര്‍ സെന്ററിന്റെ സ്റ്റീല്‍ സ്ട്രക്ച്ചറുകള്‍ ഒരുക്കുന്നത്. ഇന്ത്യയുടെ റീറ്റെയ്ല്‍ ശൃഖല അതിവിപുലമായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അതിനു തക്ക ഇന്‍ഫ്രാ സ്ട്രക്ചര്‍ പരിഹരിക്കപെടലാണ് എമിര്‍ സെന്ററുകള്‍. അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡുകള്‍, ഷോപ്പിങ് എക്‌സ്പീരിയന്‍സ്, എന്റര്‍ടൈന്‍മെന്റ് etc. ചെറിയ ടൗണ്‍കളിലേക്കും വ്യാപിപ്പിക്കുന്നത്തിനു വേണ്ടിയുള്ള പരിശ്രമവും ഇതിന്റെ പിന്നിലുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ കേരളത്തില്‍ ഏറ്റവും മികച്ച ബിസിനസ് സാധ്യതയായി മാറാന്‍ തക്കവിധത്തിലാണ് എമിര്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളം എമിര്‍ ഷോപ്പിംഗ് ഹബ്ബുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരാന്‍ കമ്പനി ആഗ്രഹിക്കുന്നു. ഇത്തരമൊരു വികസനത്തിലൂന്നിയ ബിസിനസ്സിന്റെ ഭാഗമാകാന്‍ പുറത്തുള്ളവര്‍ക്കും കമ്പനി അവസരമൊരുക്കുന്നു. ഷോപ്പിംഗ് ഹബ്ബുകള്‍ നിര്‍മ്മിക്കാന്‍ തക്ക വിധത്തിലുള്ള ഭൂമി കൈവശമുള്ളവര്‍ക്ക് കമ്പനിയുമായി ധാരണയിലെത്താനുള്ള സൗകര്യവും ഒരുങ്ങുന്നു. ഒരു joint venture ആഗ്രഹിക്കുന്ന ഇത്തരം വിസ്തൃതമായ സ്ഥലം കൈവശമുള്ളവര്‍ക്ക് കമ്പനിയുമായി ബന്ധപ്പെടാമെന്നും എമിര്‍ സെന്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആമിര്‍ വ്യക്തമാക്കി.

ബിസിനസ് എന്നതിലുപരിയായി ഒരു നാടിന്റെ മുഖച്ഛായ മാറ്റുകയെന്ന ദൃഢനിശ്ചയത്തോടെയാണ് എമിര്‍ സെന്ററിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും ഇതിലേക്ക് കടന്നു വരുന്നത്. സാമൂഹിക, സാംസ്‌കാരിക, വിപണന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുനീസ് മുസ്തഫ (ഡയറക്ടര്‍), രശ്മി ഭട്ട് (ഡയറക്ടര്‍, ഭീമ ജുവല്ലേഴ്സ്), ആഖിഫ് അഹദ് (കോ-ചെയര്‍മാന്‍, AHAD ബില്‍ഡേഴ്സ്, ബാംഗ്‌ളൂര്‍) തുടങ്ങി മറ്റു പ്രഗത്ഭബരായ ഷെയര്‍ ഹോള്‍ഡേഴ്സും കമ്പനിയുടെ ഭാഗമാകുന്നു.

For further details
Call: 7012302143

Share

Leave a Reply

Your email address will not be published. Required fields are marked *