കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം; ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം; ഇടക്കാല ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു

കൊച്ചി: വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈ മാസം 28ന് മുന്‍പ് പെന്‍ഷന്‍ അനുകൂല്യം നല്‍കണമെന്ന ഉത്തരവില്‍ കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ വിരമിക്കല്‍ അനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി ഇന്നലെ ഇറക്കിയ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്കാണ് അമ്പത് ശതമാനം ആനുകൂല്യം ഉടന്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇത്രയും തുക ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. 2022 ജനുവരിക്ക് ശേഷം വിരമിച്ചവരും ആനുകൂല്യം ലഭിക്കാത്തത് ചോദ്യം ചെയ്ത് 198 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. അമ്പത് ശതമാനം തുകയാണ് അടിയന്തരമായി നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്നലെ ഇടക്കാല ഉത്തരവിട്ടത്.

എല്ലുമുറിയെ ജീവനക്കാര്‍ അധ്വാനിച്ചിട്ടും വരുമാനം മുഴുവന്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തി. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിന് ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ ഉന്നയിച്ചിരുന്നു. കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തില്‍ ഉപയോഗിച്ച് കഴിഞ്ഞുവെന്നും പെന്‍ഷന്‍ ആനുകൂല്യത്തിനായി മാറ്റി വയ്ക്കാനായില്ലെന്നുമാണ് കെ.എസ്.ആര്‍.ടി.സി ഇന്നലെ കോടതിയെ അറിയിച്ചിരുന്നത്. വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും പെന്‍ഷന്‍ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെ.എസ്.ആര്‍.ടി.സി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *