മാഹിയില്‍ ലോറി മറിഞ്ഞു: വന്‍ അപകടം ഒഴിവായി

മാഹിയില്‍ ലോറി മറിഞ്ഞു: വന്‍ അപകടം ഒഴിവായി

മാഹി: ജെ.എന്‍.ജി.എച്ച്.എസ് സ്‌കൂളിന്റേയും ഗവ.എല്‍.പി.സ്‌കൂളിന്റേയും കവാടത്തിന് മുന്നില്‍ ഭാരം കയറ്റിയ ലോറി മറിഞ്ഞു. ദേശീയപാതയിലെ വളവില്‍ ഇന്ന് രാവിലെ ആറര മണിയോടെയാണ് അപകടം. തമിഴ്‌നാട് മുകളൂരില്‍ നിന്നും പേപ്പറുമായി കര്‍ണ്ണാടകയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
കൈക്കും തലക്കും പരുക്കേറ്റ ഡ്രൈവര്‍ തമിഴ്‌നാട് കുറയൂര്‍ സ്വദേശി സേഖറി (42)നെ മാഹി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി ജെ.എന്‍.ജി.എച്ച്.എസ് സ്‌കൂളിന്റെ ഗേറ്റും മതിലും റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും അപകടത്തില്‍ തകര്‍ന്നു. രണ്ട് വിദ്യാലയങ്ങളിലുമുള്ള വിദ്യാര്‍ഥികളും, സിവില്‍ സ്റ്റേഷന്‍ ഗവ.ഹൗസ്, ടാഗോര്‍ ഉദ്യാനം എന്നി വിടങ്ങളിലേക്കുള്ള ആളുകളും കടന്നു പോകുന്ന ജനത്തിരക്ക് ഒഴിയാത്ത സ്ഥലമാണിത്. അപകടം നടന്നത് അതിരാവിലെയായതിനാലാണ് ഒരു ദുരന്തമൊഴിവായത്. മാഹി ഫയര്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് പി.രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *