സര്‍ക്കാര്‍ ജനങ്ങളെ ശത്രുക്കളായി കാണുന്നു; സോഷ്യലിസ്റ്റ് പാര്‍ട്ടി

സര്‍ക്കാര്‍ ജനങ്ങളെ ശത്രുക്കളായി കാണുന്നു; സോഷ്യലിസ്റ്റ് പാര്‍ട്ടി

കോഴിക്കോട്: കേരള സര്‍ക്കാര്‍ ജനങ്ങളെ ശത്രുക്കളായി കണ്ടു കനത്ത നികുതി ചുമത്തി ശിക്ഷിക്കുകയാണെന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടി ( ഇന്ത്യ) സംസ്ഥാന കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടെന്നു പറയുമ്പോഴും ധൂര്‍ത്തും അര്‍ഭാടവും നിയന്ത്രിക്കാന്‍ ശ്രമിക്കാതെ നികുതി വര്‍ധിപ്പിച്ചു പാവപ്പെട്ടവരുടെ വേതനവും പെന്‍ഷനും പിടിച്ചുവയ്ക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്രം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു നികുതി വര്‍ധിപ്പിക്കുന്നതിനെതിരേ സമരം ചെയ്യുന്നവര്‍ തന്നെ കാണാത്ത നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ല. അര്‍ഭാടവും ധൂര്‍ത്തും നിയന്ത്രിച്ചു സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരേ ഫെബ്രുവരി 27ന് തിരുവനന്തപുരതു സെക്രേട്ടറിയറ്റിന് മുന്നിലും എറണാകുളം റിസര്‍വ്ബാങ്ക്‌ന് മുന്നിലും, മറ്റു ജില്ലകളില്‍ കലക്ടറേറ്റുകള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടത്തും. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഇ.കെ ശ്രീനിവാസന്‍, മനോജ് ടി. സാരംഗ്, സി.പി ജോണ്‍, എന്‍. റാം, ടോമി മാത്യു, ജിജ ജെയിംസ് മാത്യു, കെ. സജിത്ത്, എം.സി കുര്യാക്കോസ്, എം.ഐ അലി, ലിജോയ് തോമസ്, എം.ഐ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *