ദലിതരുടെ ഭവനമെന്ന സ്വപ്‌നം സർക്കാർ തകർത്തു – ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്)

കോഴിക്കോട് : പട്ടികവിഭാഗങ്ങളുടെ ഭവനനിർമ്മാണം ലൈഫ് പദ്ധതിയിലുൾപ്പെടുത്തിയത് കൊണ്ട് കഴിഞ്ഞ രണ്ട് വർഷമായി അർഹതപ്പെട്ടവരുടെ ഭവനമെന്ന സ്വപ്‌നം തച്ചു തകർത്തിരിക്കുകയാണെന്ന് കെ.പി.സി.സി മെമ്പർ കെ.വി സുബ്രമണ്യൻ പറഞ്ഞു. പട്ടികജാതി ഭവനനിർമ്മാണം ലൈഫ് പദ്ധതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) സിവിൽ സ്‌റ്റേഷനു മുമ്പിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019-20 വർഷത്തിൽ പട്ടികജാതി വിഭാഗങ്ങൾ അനുവദിച്ച 400 കോടിരൂപ നഷ്ടടപ്പെട്ടിരിക്കുകയാണ്. ഈ വർഷം 300കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഫണ്ട് പട്ടിക ജാതി വികസന വകുപ്പിന് കൈമാറണം. ലൈഫ് പദ്ധതിയിൽ 2019-20 വർഷത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണം. ജില്ലാ പ്രസിഡന്റ് പി.ടി ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ കെ.പി ബാബു, പി.രാധാക്യഷ്ണൻ, പി.പി കമല, സുനിൽ പൂളേങ്കുര, നിഷ സുരേഷ് പ്രസംഗിച്ചു.

എസ്.സി ഭവന നിർമാണ ഫണ്ട് പട്ടിക ജാതി വികസന വകുപ്പിന് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് കെ.ഡി.എഫ്(ഡി) ജില്ലാകമ്മറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ നിൽപ്പുസമരം

 

 

Share

Leave a Reply

Your email address will not be published. Required fields are marked *