വടക്കുമ്പാട്: കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുകയും സമൂഹത്തെ വിദ്യാലയവുമായി കൂടുതല്‍ ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പി.സി ഗുരുവിലാസം ബി.യു.പി സ്കൂളില്‍ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു. നാലാം ക്ലാസില്‍ പഠിക്കുന്ന ദേവികയുടെ ഭവനത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത ചിത്രകാരനും, സാഹിത്യകാരനുമായ സുശാന്ത് കൊല്ലറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുഹമ്മദ് റസിന് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ ജ്യോഷിത, വൈഗ ലക്ഷ്മി, റീഹ എന്നിവര്‍ സംസാരിച്ചു.