ബുധസംഗമസാഹിത്യപുരസ്‌കാരം ഡോ. കെ. ശ്രീകുമാറിന്

ആലുവ : കാലടി എസ്.എൻ.ഡി.പി ലൈബ്രറിയുടെ പ്രഥമ ബുധസംഗമസാഹിത്യപുരസ്‌കാരം തിരൂർ തുഞ്ചൻ സ്മാരകട്രസ്റ്റ് കോർഡിനേറ്ററുമായ ഡോ. കെ. ശ്രീകുമാറിന്റെ ബാലകഥാസാഗരം എന്ന ഗ്രന്ഥത്തിന് ലഭിച്ചു. ആർട്ടിസ്റ്റ് ടി.ജി. ജ്യോതിലാൽ രൂപകല്പന ചെയ്ത ശില്പവും, പതിനായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ പുരസ്‌കാരം അന്താരാഷ്ട്ര ശിശു ദിനമായ നവംബർ 14 ന് കാലടിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ശ്രീകുമാർ മുഖത്തല (ചെയർമാൻ), ഡോ. കെ. മുത്തുലക്ഷ്മി (അംഗം) ബിജു പി. നടുമുറ്റം എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിർണ്ണയം നടത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *