കോഴിക്കോട്: ‘ ബുദ്ധിയുടെ മതം, മാനവികതയുടെ ജീവൻ” എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന കമ്മറ്റി കഴിഞ്ഞ രണ്ട് മാസമായി സംഘടിപ്പിച്ച് വരുന്ന ആദർശ കാമ്പ യിന്റെ ഭാഗമായി കെ.എൻ.എം മർകസുദ്ദഅ്‌വ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന WISE വിമൻസ് സമ്മിറ്റ് നാളെ (വെള്ളി) നടക്കും. സ്ത്രീ ശാക്തീകരണവും സ്ത്രീത്വത്തിന് നേരെ ഉയർന്ന് വരുന്ന വെല്ലുവിളികളെ അതിജയിക്കാൻ സ്ത്രീകളെ സജ്ജമാക്കുകയെന്നതും ലക്ഷ്യം വെച്ചുകൊണ്ടാണ് വിമൻസ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ ജന്ന ഇൻസ്റ്റിട്യൂട്ട് ഓഫ് വുമൺസ് എംപവർമെന്റ് ചെയർ പേഴ്സൺ ഡോ.ഫൈഫ യുനുസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. കെ.ജെ.യു ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറുഖി ആമുഖഭാഷണം നടത്തും.സൽമ അൻവാരിയ്യ, അഡ്വ. ലൈല അഷ്‌റഫ്, ബുഷ്‌റ നജാത്തിയ്യ, മുഹ്സിന പത്തനാപുരം,മിൻഹ ഫർസാന, ജാസ്മിൻ ഷറഫ് (അബുദാബി), ടി.പി. ഹുസൈൻ കോയ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അഡ്വ.കെ.പി, മറിയുമ്മ, ഡോ. ആബിദ ഫാറൂഖി, പി.റുഖ്‌സാന, ഡോ. റംലത്ത് അതിഥികളായായിരിക്കും. സർഗ ലോകത്തിൽ ആയിശ അബ്ദുൽ ബാസിത്ത്, സജ്‌ന തിരുവമ്പാടി, ഷഹ്മ.കെ.പി. പങ്കെടുക്കും. രാജ്യത്തുടനീളം സ്ത്രീത്വത്തിനു നേരെ ഫാസിസ്റ്റ് ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും കോവിഡ് കാലത്ത് കുടുംബ ഘടനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും സമ്മിറ്റ് ചർച്ച ചെയ്യും. നാല് മാസം നീണ്ടുനിന്ന കാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ജില്ലാ തല വെബിനാറുകൾ, ആദർശപാഠം, പ്രതിവാര പഠന സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. നവംബർ ഡിസംബർ മാസങ്ങളിലായി മണ്ഡലം തല കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും. പത്ര സമ്മേളനത്തിൽ എം.ജി.എം സംസ്ഥാന പ്രസിഡന്റ് വി.സി. ,ജനറൽ സെക്രട്ടറി സൽമ അൻവാരിയ്യ, ട്രഷറർ റുഖ്‌സാന വാഴക്കാട് കെ.എൻ.എം മർകസുദ്ദഅ്‌വ സ്‌കട്ടറി അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ എന്നിവർ പങ്കെടുത്തു.