ജീവിക്കാന്‍ കൊള്ളാത്ത നാടെന്നും യുവാക്കള്‍ സംസ്ഥാനം വിടണമെന്ന വ്യാജപ്രചരണങ്ങള്‍ യുവസമൂഹം മുഖവിലക്കെടുക്കരുത്: മുഖ്യമന്ത്രി

ജീവിക്കാന്‍ കൊള്ളാത്ത നാടെന്നും യുവാക്കള്‍ സംസ്ഥാനം വിടണമെന്ന വ്യാജപ്രചരണങ്ങള്‍ യുവസമൂഹം മുഖവിലക്കെടുക്കരുത്: മുഖ്യമന്ത്രി

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്നും ഇവിടെ ജീവിക്കാന്‍ കൊള്ളിത്തെന്നുമുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നും അത് വിലയ്‌ക്കെടുക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വ്യാജപ്രചരണങ്ങളെ സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരത്തില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ജീവിക്കാന്‍ കൊള്ളാത്തനാട്, യുവാക്കള്‍ ഇവിടം വിടണം എന്നുള്ള പ്രചാരണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ ഇവിടുന്ന് വിദ്യാര്‍ഥികള്‍ പുറത്ത്പോകുന്ന രീതി തുടരുകയാണ്. പഠനം മാത്രമല്ല, അതിനൊപ്പം അവിടെ ജോലിയും, നൈപുണ്യവും നേടാന്‍ കഴിയുന്നു എന്നതാണ് കാരണം. ഇവിടെയും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലാണ് കര്‍മ്മചാരി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *