തലശ്ശേരി: അമ്മമാരുടെ അഭയ കേന്ദ്രമായ ടെലിച്ചറി സോഷ്യല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് (സ്‌നേഹക്കൂട് ) കെട്ടിട ഉദ്ഘാടനവും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഗോകുലം ഗോപാലന്‍ 11ന് ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ധര്‍മ്മടം മീത്തല പീടിക പരീക്കടവില്‍ നിര്‍വഹിക്കുംമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എം. പി അരവിന്ദാക്ഷനും മേജര്‍ പി.ഗോവിന്ദനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.25 ഓളം പേര്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കുട്ടി മാക്കൂലിലാണ് സ്‌നേഹക്കുട് പ്രവര്‍ത്തിച്ചു വന്നത്. മാടപ്പീടിക ഗുംട്ടിക്കു സമീപംസ്ത്രീ ശാക്തീകരണത്തിനായി ഉഷസ് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇന്റലിജന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാം, ധര്‍മ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ഡോ.ജയകൃഷ്ണന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ മുരിക്കോളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം. ദിലീപ് കുമാര്‍ , ടി.എന്‍ സുഖദ, കെ.കെ രാധാമണി എന്നിവരും സംബന്ധിച്ചു.