നാദാപുരത്ത് പതിനൊന്നാം വാര്‍ഡില്‍ ജീവതാളം പദ്ധതി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നാദാപുരത്ത് പതിനൊന്നാം വാര്‍ഡില്‍ ജീവതാളം പദ്ധതി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നാദാപുരം: ഗ്രാമപഞ്ചായത്തിന്റേയും താലൂക്ക് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവിതശൈലീ രോഗം നിയന്ത്രണ പദ്ധതിയായ ജീവതാളം പദ്ധതിയുടെ പതിനൊന്നാം വാര്‍ഡ് തല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവരുടെ ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്‌സ് ) രക്തസമ്മര്‍ദം ,ഷുഗര്‍ എന്നിവ പരിശോധിച്ചു. കൂടാതെ ആരോഗ്യദായകമായ ഭക്ഷണവിഭവങ്ങളായ ഷുഗര്‍ ചീര, മൂന്നുതരം ഇല അടകള്‍, കാമ്പിന്റെ പച്ചടി, ചക്കക്കൂട്ടുകറി, മുരിങ്ങ വിഭവങ്ങള്‍, മാമ്പ് വിഭവങ്ങള്‍, വട്ടയപ്പം, ബീറ്റ്‌റൂട്ട് അച്ചാര്‍ എന്നിവ പ്രദര്‍ശിപ്പിക്കുകയും അവയുടെ ആരോഗ്യഗുണങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വിവരിച്ചു നല്‍കുകയും ചെയ്തു. പരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത ഇടവത്ത്കണ്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍, മെമ്പര്‍ പി.പി ബാലകൃഷ്ണന്‍ ആശംസ പ്രസംഗം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ഡയറ്റിഷന്‍ ബിനി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുത്തു. ക്ലസ്റ്ററിന്റെ പേര് ജീവസംഗമം കണ്‍വീനര്‍ നാണു പറമ്പത്ത് , ജെ.എച്ച്.ഐ പ്രസാദ് , ജെ.പി.എച്ച് അനില്‍ കുമാരി , ആശാവര്‍ക്കര്‍ ശോഭ, കെ.കെ അനില്‍കുമാര്‍എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. യോഗ ക്ലാസ് പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *