കൊല്ലം: ഉപഭോക്താക്കളെ തങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പിയാജിയോ ആപേ വാഹനങ്ങളെക്കുറിച്ച് തെറ്റായതും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ചില തല്‍പ്പരകക്ഷികള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.
പിയാജിയോയുടെ പേര്, ഉല്‍പ്പന്നം, വ്യാപാരമുദ്ര, ഉല്‍പ്പന്നത്തിന്റെ പേര്, ലോഗോ എന്നിവയാണ് അനധികൃതമായി ഉപയോഗിക്കുന്നത്. പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ / ചാനല്‍ പങ്കാളികള്‍, സി.എം.വി.ആര്‍ നിയമത്തിനും അതിന്റെ അനുബന്ധ ചട്ടങ്ങള്‍ക്കും കീഴില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് വാഹനങ്ങള്‍ വില്‍ക്കുന്നത്. പിയാജിയോയുടെ പേരിലുള്ള നിയമ വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അത് തങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയോ പിയാജിയോയുമായി പങ്കിടുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.