പി.എന്‍.പി അരൂര്‍
തിരുവനന്തപുരം: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയ(സി.ഐ.ടി.യു)ന്റെ നേതൃത്വത്തില്‍ കയര്‍ സഹകരണ സംഘം ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മുടങ്ങിക്കിടക്കുന്ന മാനേജിരിയല്‍ ഗ്രാന്റ് അനുവദിക്കുക, കെട്ടിക്കിടക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് നടപടി സ്വീകരിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, കയര്‍ സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനം അനുവദിക്കുക, ജീവനക്കാരെ സംരക്ഷിക്കുക, പി.എം.ഐ തുകയുടെ കുടിശ്ശിക അടിയന്തിരമായി സംഘങ്ങള്‍ക്ക് നല്‍കുക തുടങ്ങിയആവശ്യങ്ങള്‍ ഉന്നയിച്ചുള്ള മാര്‍ച്ച് കെ.സി.ഇ.യു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു സംസ്ഥാന പ്രസിഡന്റ് പി.എം വഹീദ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.സി വിനോദ് സ്വാഗതംപറഞ്ഞു. കയര്‍ഫെഡ് മുന്‍ചെയര്‍മാന്‍ അഡ്വ.എന്‍ സായ്കുമാര്‍, കെ.ബി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. പി.എസ്.ജയചന്ദ്രന്‍, സുനിതാ ശ്രീകുമാര്‍, അനില്‍കുമാര്‍.ബി, വി.വിജയകുമാര്‍, വി.എന്‍ വിനോദ്കുമാര്‍, എം.കെ.ശശി, പി.ബേബി എന്നിവര്‍ നേതൃത്വം നല്‍കി.