കർഷക വിരുദ്ധ നിയമം പിൻവലിക്കണം

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷകവിരുദ്ധ ബില്ലുകൾ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ജനതാദൾ (സെക്കുലർ ) കൊയിലാണ്ടിയിൽ ധർണ്ണ നടത്തി. ജനതാദൾ (എസ്) നേതാവ് പി.കെ കബീർ സലാല ഉൽഘാടനം ചെയ്തു. കാർഷിക ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കോർപറേറ്റുകൾക്ക് അനുമതി നൽകുമ്പോൾ കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവിന് അത് കാരണമാകും. കൃഷി ചെലവ് പോലും കർഷകന് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. കർഷകർ സ്വന്തം ഭുമിയിൽ കഠിനാദ്ധ്വാനം ചെയ്ത് വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കോർപറേറ്റുകളിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഉടലെടുക്കും .ഈ അവസ്ഥയിൽ നിന്നും കർഷക സമുഹത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക ബില്ലുകൾ ഉടൻ പിൻവലിക്കണമെന്ന് പി.കെ. കബീർ സലാല ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സുരേഷ് മേലേപ്പുറത്ത് ആധ്യക്ഷം വഹിച്ചു.ദേവരാജൻ തിക്കോടി, ഷാജി കെ.എം.പി.പി.സുനീഷ് പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *