എസ്.എസ്.എല്‍.വി ഡി-2 വിക്ഷേപിച്ചു; ചരിത്രനേട്ടത്തില്‍ ഐ.എസ്.ആര്‍.ഒ

എസ്.എസ്.എല്‍.വി ഡി-2 വിക്ഷേപിച്ചു; ചരിത്രനേട്ടത്തില്‍ ഐ.എസ്.ആര്‍.ഒ

ചെന്നൈ: എസ്.എസ്.എല്‍.വി ഡി-2 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എസ്.എല്‍.വി ഡി-2. രാവിലെ 9.18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് എസ്.എസ്.എല്‍.വി വിക്ഷേപിച്ചത്. പേടകത്തിന്റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്. ദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ് 07, ഇന്തോ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് കിഡ്‌സ് നിര്‍മിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്.എസ്.എല്‍.വി ഭ്രമണപഥത്തിലെത്തിച്ചത്.
ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്.എസ്.എല്‍.വി ലക്ഷ്യമിട്ടത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്ന് മിനിറ്റുകള്‍ക്കകം എസ്.എസ്.എല്‍വി ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ അഭിമാന വാഹനമായ പി.എസ്.എല്‍.വിയുടെ ചെറു പതിപ്പായാണ് എസ്.എസ്.എല്‍.വിയെ കണക്കുകൂട്ടുന്നത്. 2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എല്‍.വിയുടെ ആദ്യ ദൗത്യം സാങ്കേതിക തകരാറിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങള്‍ വിജയകരമായിരുന്നെങ്കിലും സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. ദൗത്യം വിജയിച്ചതോടെ വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്.എസ്.എല്‍.വി പുതിയ മുതല്‍ക്കൂട്ടാകും.

Share

Leave a Reply

Your email address will not be published. Required fields are marked *