ഹം ഫിയസ്റ്റ 11ന്

ഹം ഫിയസ്റ്റ 11ന്

കോഴിക്കോട്: ഭിന്നശേഷിക്കാരായ 18 വയസ് കഴിഞ്ഞ യുവതി-യുവാക്കളെ ശാക്തീകരിച്ച് സ്വയം പര്യാപ്തയിലെത്താന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് വി സ്‌മൈല്‍ (We Smile). കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വേണ്ടി കുറ്റിക്കാട്ടൂര്‍ ആനകുഴിക്കരയിലേക്ക് സ്ഥാപനം മാറ്റിയിരിക്കുകയാണ്. 11 ശനിയാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് ഹം ഫിയസ്റ്റ എന്ന പരിപാടി ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഞങ്ങളും ഒന്ന് പുഞ്ചിരിച്ചോട്ടെ ‘എന്ന പ്രമേയം ഉയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ളവര്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുവാനും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും അവരുടെ സമഗ്ര വികസനത്തിനും വേണ്ടിയാണ് വി സ്‌മൈല്‍ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. ആരംഭകാലത്ത് സിവില്‍ സ്റ്റേഷനിലും നടക്കാവിലും പിന്നീട് വെള്ളിപറമ്പിലുംമായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഭിന്നശേഷിക്കാരായ ആളുകളുടെ സൈക്കോ മോട്ടോര്‍ ഡെവലപ്പമെന്റിന് വേണ്ടിയുള്ള പ്രവര്‍ത്തന മെഷീന്‍ WCHS എന്ന സംഘടനയുമായി ചേര്‍ന്ന് സ്വയം തൊഴില്‍ പര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 11ന് നടക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *