കൊച്ചി: ചെറായില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുറ്റപ്പിള്ളിശ്ശേരി സ്വദേശി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊലപ്പെത്തിയതിന് ശേഷം ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോര്‍ട്ടുകൊച്ചി തീരത്തുനിന്ന് കണ്ടെത്തി. സാമ്പത്തിക പ്രയാസവും കുടുംബപ്രശ്നവുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. രണ്ട് ആണ്മക്കളും പുറത്തുപോയ സമയത്താണ് ഭാര്യയെ ശശി കൊലപ്പെടുത്തിയത്. ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങി വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള റോ-റോ ജങ്കാറില്‍ കയറുകയും തുടര്‍ന്ന് ഇവിടെനിന്നും കായലിലേക്ക് ചാടുകയുമായിരുന്നു. സംഭവത്തിന്റെ സ.സി ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.