ജോലി ചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല; കൊല്ലത്ത് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

ജോലി ചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല; കൊല്ലത്ത് ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ജീവനൊടുക്കി

കൊല്ലം: പുത്തൂരില്‍ ഗൃഹനാഥന്‍ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു. മാറനാട് വൈദ്യര്മുക്കിന് സമീപം അരുണ്‍ഭവനത്തില്‍ വിജയകുമാര്‍ (68) ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ സഹോദരിയുടെ വീടിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. പുത്തൂര്‍ പോലിസ് നടത്തിയ പരിശോധനയില്‍ വിജയകുമാര്‍ എഴുതിയ ആത്മഹത്യാ കുറുപ്പ് സംഭവസ്ഥലത്തുനിന്ന് ലഭിച്ചു. ജോലി ചെയ്ത് ജീവിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യാ കുറുപ്പില്‍ പറയുന്നത്. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു വിജയകുമാര്‍. കുറച്ചു ദിവസമായി ജോലിയില്ലാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു ഇയാള്‍.

Share

Leave a Reply

Your email address will not be published. Required fields are marked *