തലശ്ശേരി: കോടതി ഹാളില്‍ വച്ച് കോടി നടപടികള്‍ തടസ്സപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന പരാതിയില്‍ എടക്കാട് സ്വദേശി മേലോത്ത് പുതിയ പുരയില്‍ വി.പി വാസുവിനെ 15000 രൂപ പിഴ അടക്കാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജന്‍കിഷ് നാരായണന് വിധിച്ചു. 2022 മാര്‍ച്ച് മൂന്നിന് മുന്‍ സിഫ് കോടതിയിലാണ് കേസിനാസ്പദമായ സംഭവം. 309/2017 കേസുമായി ബന്ധപ്പെട്ട് എത്തിയ വാസു കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി മുന്‍സിഫ് ചേംബറിലേക്ക് പോയപ്പോള്‍ ബഞ്ച് ക്ലാര്‍ക്ക് രതീഷ് മാറാടിയോട് തട്ടിക്കയറുകയും മറ്റും ചെയ്തുവെന്നുമാണ് പരാതി. ഇത് സംബന്ധിച്ച് മുന്‍സിഫ് കോടതിയിലെ ജൂനിയര്‍ സുപ്രണ്ട് പ്രജിത്ത് നല്കിയ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി.