തിരുവനന്തപുരം: നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോള്‍ നികുതി പിരിവ് രണ്ട് ശതമാനത്തിലെത്താന്‍ കാരണം ജി.എസ്.ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിക്കാത്തതാണ്. കള്ളകച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ബാറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നിട്ടും ടേണ്‍ ടാക്‌സ് ഇടിഞ്ഞു. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നില്ല. വരുമാന കമ്മി ഗ്രാന്റ് 39,000 കോടിയിലധികം കിട്ടി. ഇത് കേന്ദ്രം നല്‍കി. ജി.എസ്.ടി നഷ്ടപരിഹാരം കിട്ടിയില്ല എന്ന് പറയുന്നത് ശരിയല്ല.
ബജറ്റില്‍ വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കണമെന്നും ഈ ബജറ്റ് വിപണിയെ ഉത്തേജിപ്പിക്കുന്നില്ലെന്നും വിപണിയെ കെടുത്തുന്ന ബജറ്റാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഭൂമിയുടെ ന്യായവില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.