കോഴിക്കോട്: വോയ്സ് ഓഫ് അമ്പലപ്പടി 18ാമത് സില്‍വര്‍ ജൂബിലി വിദ്യാഭ്യാസ പുരസ്കാരവും മൂത്തേടത്ത് മീനാക്ഷിഅമ്മ എന്‍ഡോവ്മെന്റും 11ന് വൈകീട്ട് മൂന്ന് മണിക്ക് എരഞ്ഞിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.കെ ജയരാജ് സമ്മാനിക്കും. കോഴിക്കോട് കോര്പറേഷന്, കക്കോടി, തലക്കുളത്തൂര്‍ മേഖലകളിലെ 200 ഓളം യു.പി-ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വോയ്സ് ടാലന്റ് പുരസ്കാരവും പ്രതിഭാ പുരസ്കാരവും നല്‍കും. സിവില്‍ സര്‍വീസ് മാതൃകയില്‍ നടത്തുന്ന ദേശീയ നിലവാരമുള്ള ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ലഭിക്കുന്ന സ്കോറിനെ അടിസ്ഥാനപ്പെടുത്തിയാണ് ജേതാക്കളെ നിര്‍ണയിക്കുന്നത്. ഇത്തവണ 1024 പേര് പരീക്ഷ എഴുതിയതില്‍ 155 പേര് പുരസ്കാരത്തിനര്ഹരായി.
എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം നേടിയ, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് 5000 രൂപ വീതം നല്കുന്ന മൂത്തേടത്ത് മീനാക്ഷിഅമ്മ എന്‍ഡോവ്മെന്റ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ സംസ്ഥാന നേട്ടങ്ങള്ക്കര്ഹരായവരെ അനുമോദിക്കുന്ന ചടങ്ങ് വൈകീട്ട് ആറ് മണിക്ക് എം.കെ രാഘവന് എം.പി ഉദ്ഘാടനം ചെയ്യും. 12ന് ഞായര്‍ വൈകീട്ട് 6.15ന് തിരുവനന്തപുരം സൗപര്‍ണികയുടെ വിഖ്യാത നാടകം ‘ഇതിഹാസം’ അരങ്ങേറും. മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. സൗപര്‍ണിക നാടക വേദിയേയും പ്രദേശത്തെ നാടക പ്രവര്‍ത്തകരേയും മന്ത്രി ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ രാഗിണി വിനോദ്, മുരളീധരന്.സി, സുധാകരന് കണിപ്പോത്ത്, ഷിനോജ്രാജ്, വിനോദ്കുമാര്‍.സി, വേണു അമ്പലപ്പടി എന്നിവര്‍ പങ്കെടുത്തു.