ഗുരുവായൂര്‍: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഗുരുവായൂര്‍ സെന്റര്‍ സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ടു നിന്ന അദ്ധ്യാത്മിക മാനവ വിളംബര സന്ദേശ യാത്ര നടത്തി. സമാപന സംഗമവും സമാദരണവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.വി വല്ലഭന് ഉദ്ഘാടനം ചെയ്തു. രാജയോഗിനി ബ്രഹ്മാകുമാരി രാധാജി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മാകുമാരി സൈരന്ധ്രി രാജയോഗ ധ്യാനത്തിന് നേതൃത്വം വഹിച്ചു. ബ്രഹ്മാകുമാരി ഡോ. സുമ വിദ്യാലയ പരിചയ സന്ദേശം നല്കി. ബി.കെ സരിത, ബി.കെ. വത്സല, ബി.കെ. ഉമാശങ്കര്‍, ബി.കെ കൃഷ്ണവേണി ടീച്ചര്‍, ബി.കെ ജയശങ്കര്‍, ബി.കെ രാജന്, ബി.കെ. സന്തോഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.