ജോജു ജോര്‍ജിന്റെ ഇരട്ടയിലെ ‘താരാട്ടായി ഈ ഭൂമി’ എന്ന പാട്ടിന്റെ വീഡിയോ റിലീസായി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ പ്രേക്ഷകരെ കണ്ണീരണിയിച്ച ഈ ഗാനം പാടിയിരിക്കുന്നത് സ്റ്റാര്‍ സിങ്ങറിലൂടെ മലയാള സിനിമാ പിന്നണി ഗാന ലോകത്തേക്കെത്തിയ ശിഖ പ്രഭാകരന്‍ ആണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം.ജി കൃഷ്ണന്‍ ആണ്.
‘താരാട്ടായി ഈ ഭൂമി’ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടിരിക്കുന്ന മറ്റു കലാകാരന്മാര്‍ ഇവരാണ്. മ്യൂസിക് പ്രൊഡ്യൂസര്‍: ജേക്‌സ് ബിജോയ്, അബ്ജാക്ഷ്‌സ്, വിജയ് ജേക്കബ്. ഗിറ്റാര്‍: സുമേഷ് പരമേശ്വര്‍, ഫ്‌ളൂട്ട്: ജോസി ആലപ്പുഴ, സെഷന്‍ ക്രമീകരണം: ഡാനിയേല്‍ ജോസഫ് ആന്റണി, മനീത് മനോജ് ,മൈന്‍ഡ് സ്‌കോര്‍ മ്യൂസിക് , കൊച്ചി ,അസിസ്റ്റന്റ്: നജിദ് നിസാമുദീന്‍. മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ്: മിഥുന്‍ ആനന്ദ് , ചീഫ് അസോസിയേറ്റ്: അഖില്‍ ജെ.ആനന്ദ് എന്നിവരാണ്. റെക്കോര്‍ഡിങ് സ്റ്റുഡിയോ
മൈന്‍ഡ്‌സ്‌കോര്‍ മ്യൂസിക്-കൊച്ചി, സൗണ്ട്‌ടൌണ്‍ സ്റ്റുഡിയോ-ചെന്നൈ, സപ്താ റെക്കോര്‍ഡ്സ്-കൊച്ചി. ആര്‍ട്ടിസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍: കെ.ഡി വിന്‍സെന്റ്.
അഞ്ജലി, ശ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമീര്‍ താഹിറിന്റേയും ഷൈജു ഖാലിദിന്റേയും ഗിരീഷ് ഗംഗാധരന്റേയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഓ.പി. എഡിറ്റര്‍: മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.