സംസ്ഥാന ക്ഷീരസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പടവ് 2023-ഫെബ്രുവരി 10-15 വരെ മണ്ണുത്തിയില്‍

സംസ്ഥാന ക്ഷീരസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; പടവ് 2023-ഫെബ്രുവരി 10-15 വരെ മണ്ണുത്തിയില്‍

തിരുവനന്തപുരം: സംസ്ഥാന ക്ഷീര വികസന വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആറ് ദിവസം നീളുന്ന സംസ്ഥാന ക്ഷീരസംഗമം ഫെബ്രുവരി 10 മുതല്‍ 15 വരെ മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വെച്ച് നടക്കും. ഫെബ്രുവരി 10 വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തില്‍ റവന്യു മന്ത്രി അഡ്വ. കെ. രാജന്‍ പതാക ഉയര്‍ത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷീരസംഗമത്തിന് തുടക്കമാവും. തുടര്‍ന്ന് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വ്വഹിക്കും.

കേരള ഡയറി എക്‌സ്‌പോ, മാധ്യമ ശില്‍പശാല, ക്ഷീര കര്‍ഷക അദാലത്ത്, കര്‍ഷക സെമിനാര്‍, സഹകാരികള്‍ക്കും ക്ഷീരസംഘം ജീവനക്കാര്‍ക്കുമുള്ള ശില്‍പ്പശാല, വനിതാ സംരംഭകത്വ ശില്‍പശാല, ദേശീയ ഡെയറി സെമിനാര്‍, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം, ക്ഷീര സഹകാരി അവാര്‍ഡ് ദാനം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം, കലാസന്ധ്യകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് എന്നീ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കും. മൃഗസംരക്ഷണ വകുപ്പ്, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ക്ഷീരസംഗമം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഡ്വ.കെ.രാജന്‍, കെ.എന്‍ ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി, ജി.ആര്‍ അനില്‍, വി.എന്‍ വാസവന്‍, പി.രാജീവ്, എം.ബി രാജേഷ്, പി.പ്രസാദ്, ആര്‍.ബിന്ദു, കെ.രാധാകൃഷ്ണന്‍, നിയമസഭാ ഡെപ്യൂട്ടി സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, മേയര്‍ എം.കെ വര്‍ഗീസ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.പിമാര്‍, എം.എല്‍.എ മാര്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങി സാമൂഹിക സാംസ്‌ക്കാരിക, ഔദ്യോഗിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *